Sunday, November 16, 2008

ഉത്തര(കല്യാണ)ദേശം

ഉത്തരദേശവും കല്യാണ പരസ്യങ്ങളും

സാഹ്യാന പത്രങ്ങള്‍ക്ക് ഇത്രയധികം സ്വാധീനം ഉള്ള ഒരു നാട് കാസ്രോട് അല്ലാതെ വേറെ ഏതെങ്കിലും ഉണ്ട് എന്ന് തോന്നുന്നില്ല . പ്രത്യേകിച്ചും ഉത്തരധേസത്തിനു. ഉത്തരടെശ്സം ( ലോക്കല്‍ സ്ലാങ്ങില്‍ ഉത്രേശം ) നമ്മുടെ നാടിന്റെ നീറുന്ന പ്രശ്നങ്ങല്കു‌ വേണ്ടി തൂലിക ചലിപ്പിച്ചു തുടങ്ങിയിട്ട് 20 വര്‍ഷത്തോളമായി . അതില്‍ ആ പത്രത്തിനും അത് വായിക്കുന്ന നമ്മള്‍ക്കും അഭിമാനിക്കാം . എന്നിരുന്നാലും , ഒരു കാര്യം , അത് പലരുടെയും നെറ്റി ച്ചുളിപ്പിക്കുന്നതാനെങ്ങില്‍ കൂടി , പറയാതിരിക്കാന്‍ വയ്യ . മറ്റൊന്നുമല്ല , കല്യാണ പരസ്യങ്ങളെ പറ്റിയാണ് പറഞ്ഞു വരുന്നതു . അടുത്ത കാലത്തായി ഈ ഡെയിലി ഇല്‍ കല്യാണ പരസ്യങ്ങളുടെ അതി പ്രസരമാണ് കണ്ടു കൊടിരിക്കുന്നത് . ശനി , ഞായര്‍ തുടങ്ങിയ ദിനങ്ങളില്‍ പത്രത്തില്‍ വലുതായി വാര്തകലോന്നുമില്ലെന്കിലും കാണാം ഒരു പാടു കല്യാണ പരസ്യങ്ങള്‍ . ചിലത് മുഴു പേജ് , മറ്റു ചിലത് ഹാല്‍ഫ്‌ പേജ് അത് പോരാഞ്ഞ്ചിട്ട് പെട്ടിക്കൊലങ്ങള്‍ വരെ . വരന്റെ ഫോടോ ഇത്തിരി വലുതായി കൊടുക്കും . പിന്നെ നിരനിരയായി കുറെ പാസ്പോര്‍ട്ട് സൈസ് ഫോടോകള്‍ , ചിലപ്പോ ഫുള്ളും കാണും . അതും നല്ല മെട്രോസ്സ്‌ുഅലയിട്ടുള്ള ഫോടോ . ഇതില്‍ ഒരു പുനര്‍ വിചിന്തനം നടത്താനുള്ള സമയമായില്ലേ എന്ന് നിങ്ങലെല്ലാവരെയും (?) പോലെ എനിക്കും ഒരു സമശയം . ഇനി ഈ പരസ്യങ്ങള്‍ ആരൊക്കെ ശ്രദ്ധിക്കും എന്ന് നോക്കാം , കൂടുതല്‍ ശ്രദ്ധിക്കുന്നത് മറ്റാരുമല്ല പരസ്യം കൊടുത്തവര്‍ തന്നെ … അത് കഴിഞ്ചു ഫാമിലി പിന്നെ ഫ്രിഎണ്ട്സും നാട്ടിലെ ചെറുപ്പക്കാരും . ഡിം തീര്നു‌ പിന്നെ ആര് ശ്രദ്ധിക്കാന്‍ അല്ലെ ! കാശ് പോയത് മെച്ചം ….. ആട്മാര്തമായി ചോദിക്കട്ടെ ? എന്ത് നിര്‍വൃതിയാണ് ഇതില്‍ നിന്നു ലഭിക്കുന്നത്‌ ? ഇനി ഈ കലാപരിപാടിക് അതിന്റെ വിമര്‍ശകനെന്ന നിലയില്‍ ഒരു സബ് സ്ടിട്യുട്ട് നിര്‍ദേശം വെക്കട്ടെ . ഈ പത്രപരസ്യം കൊടുക്കനുധേഷിക്കുന്ന വരന്റെ ഫ്രിഎണ്ട്സുകള്‍ അതിന് വരുന്ന ചിലവിനു തുല്യമായ കാശ് വരന്റെ കല്യാണ ചിലവിലേക്കായി സദഖ ചെയ്യുക … അത് ഇന്നു വര നും നാളെ ചെയ്തവര്‍ക്കും ഫലം ചെയ്യും . ഇനി കാശ് സ്വീകരിക്കാന്‍ അഭിമാനം സമ്മതിക്കാത്ത വരനനെങ്ങില്‍ അത് പാവപെട്ടവരുടെ കല്യാണ ഫണ്ട് ഉകളിലേക്ക് ഏല്‍പ്പിക്കുക .അവസാനമായി ഒരു അധിക പ്രസങ്ങതോടെ എന്റെ ജല്പനങ്ങള്‍ നിറുത്തട്ടെ .

ഒരു അനുഭവ കഥ .നാടിലെ ഒരു ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകന്‍ എന്നോട് : എടാ ആബിതെ നമ്മുടെ ക്ലബിന് ഈടെ ദുബായ് കമ്മിറ്റി ഉണ്ട് നീ എല്ലാം ചേര്ന്നു ഉശാരാക്കണം . ഞാന്‍ : “ ഐനെന്തെപ്പ സഹകരിക്കാലോ , ആയി എന്തൊക്കെ യാണ് പ്രവര്‍ത്തനങ്ങള്‍ ” മെമ്പര്‍ : ചങ്ങായിമാരെ മങ്ങല്ത്നെല്ലോ പേപ്പര്‍ ല് പരസ്യം കൊടുക്കരുന്ദ് !..........

No comments: