കേരളത്തിന്റെ സ്വന്തം ഉത്സവമായ ഹര്‍ത്താല്‍ ഇത്തവണയും ആഘോഷപൂര്‍വ്വം കൊണ്ടാടി. ബസുകള്‍ കല്ലെരിന്ഹു തകര്‍ത്തും, ട്രെയിനുകള്‍ തടഞ്ഞും ആഘോഷം ഗംഭീരമാക്കി. ടി വി ചാനലുകളില്‍ ഹര്‍ത്താല്‍ ദിന പ്രത്യേക പരിപാടികളും ഉണ്ടായിരുന്നു. ഇതോടനുബന്ധിച് വിവിധ ഇടങ്ങളില്‍ സെമിനാറുകളും നടന്നു. കേരളത്തിന്റെ സ്വന്തം ഹര്‍ത്താല്‍ സംസ്കാരത്തെ നശിപ്പിക്കാനുള്ള ബൂര്‍ഷ കുത്തക മുതലാളിത രാജ്യങ്ങളുടെ ശ്രമങ്ങളെ കരുതിയിരിക്കണമെന്നും, ഹര്‍ത്താലിനെ യുനെസ്കോ ലോക പൈതൃക ആഘോഷങ്ങളുടെ കൂട്ടത്തില്‍ ഉള്‍പെടുത്തി സംരക്ഷിക്കണമെന്നും ആവശ്യപെട്ടു. അതിനിടെ ഹര്‍ത്താല്‍ ഇത്തവണ വേനലവധി കാലത്ത് വെച്ചത് വിദ്യാര്‍ഥി സമൂഹത്തിനോടുള്ള അവഗണനയാണ് എന്നും, ഇത്തരം നീക്കങ്ങളില്‍ നിന്നും ബന്ധപെട്ടവര്‍ പിന്മാരനമെന്നും SFI ആവശ്യപെട്ടു.
സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്ന ഈ സമയത്തും ഹര്‍ത്താല്‍ വിപണി സജീവമായിരുന്നു. ഹര്‍ത്താല്‍ ആവശ്യ വസ്തുക്കളായ കോലങ്ങള്‍, മുദ്രവാക്യ പുസ്തകങ്ങള്‍ എന്നിവക്കും വന്‍ ഡിമാന്റ് അനുഭവപ്പെട്ടു. ബെവേരജെസ് കടകളിലും വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. പാര്‍ട്ടി സെക്രടറി കാറില്‍ വന്നു ഹര്‍ത്താല്‍ ആഘോഷങ്ങള്‍ നേരിട്ട് വിലയിരുത്തി.
അതിനിടെ ഹര്‍ത്താല്‍ ആഘോഷങ്ങളില്‍ നിന്നും പല സംസ്ഥാനങ്ങളും വിട്ടു നിന്നത് വിവാഗീയത കാരനമാനെന്നുമുള്ള നിരീക്ഷണങ്ങള്‍ ഉണ്ടായി.
എന്നാല്‍ ഹര്‍ത്താല്‍ കാരണം സാധന വില പെട്ടെന്ന് തന്നെ താഴോട്ടു പോയത് കച്ചവടക്കാര്‍ക്ക് വന്‍ ആഘാതമായി. ഹര്‍ത്താല്‍ കഴിഞ്ഞ വൈകിട്ട് ൫ മണിക്ക് വിളകള്‍ പകുതിയായി കുറഞ്ഞു. നാളെ വില പൂര്‍ണമായും കുറഞ്ഞു സൌജന്യമായി നല്കെണ്ടിവരുമോ എന്ന ആശങ്ങയിലാണ് കച്ചവടക്കാര്‍.

No comments:
Post a Comment