Sunday, May 23, 2010

അവസാനം ശുഭപര്യവസാനം!

പൊട്ടുമെന്ന് മനപ്പായസമുണ്ടവരെയും അസൂയാലുക്കളെയും നിരാശരാക്കി കഴിഞ്ഞ ഒരുമാസമായി തുടര്‍ന്ന വിവാദങ്ങള്‍ അവസാനിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരുപാടുണ്ടായെങ്കിലും കാര്യങ്ങള്‍ക്കടുക്കുമ്പോള്‍ ക്ലബ്‌ ഒറ്റക്കെട്ടാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
എനിക്കെതിരെ ഒരു ചെറിയ ശിക്ഷാനടപടി എടുക്കുമെന്ന സൂചനയുണ്ട്. അത് ഞാന്‍ രണ്ടു കയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിക്കും.
വിവാദങ്ങള്‍ ക്ലബിനെ കൂടുതല്‍ ശക്തിപെടുത്തുക മാത്രമേ ചെയ്യു. വര്‍ഷങ്ങളായി സ്ഥാനമാനങ്ങള്‍ കയ്യടക്കി വെച്ച് പുരോഗതിയെ പിറകിലോട്ടു നയിക്കുന്ന മറ്റു സംഘടനകള്‍ക്ക് മാതൃകയാവട്ടെ ഈ ക്ലബ്‌.
യുവാക്കളെയും വിദ്ധ്യാര്‍ഥി കളെയും അര്‍ഹമായി പരിഗണിച്ചു മുന്‍ നിരയിലേക്ക് വളര്‍ത്തി കൊണ്ട് വരുന്ന നിലപാട് നമ്മെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. മാതൃ-പിതൃ സ്ഥാനത്ത് നില്‍ക്കുന്ന കരുത്തരായ പത്തു സ്ഥാപകര്‍, അതിനു പിന്നില്‍ വിദ്ധ്യാര്‍ത്തി - യുവ സമൂഹം, പിന്നില്‍ നാളെയുടെ വാഗ്ദാനങ്ങളായ കൌമാരക്കാര്‍, അങ്ങനെ സുസ്ഥിരവും വ്യവസ്ഥാപിതവുമായ സംഘടനാ സംവിധാനം നമ്മുടെ ക്ലബ്ബിന്റെ മാത്രം പ്രത്യേകതയാണ്.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനര്തികള്‍ക്കും എന്റെ ആശംസകള്‍ അറിയിക്കുന്നു. പ്രസിടെന്റായി സ്ഥാനമേല്‍ക്കുന്ന ഹകീം സീ എസിനും സെക്രെടരിയാവുന്ന താജുദ്ദീനും മറ്റു ഭാരവാഹികള്‍ക്കും എന്റെ ഭാവുകങ്ങള്‍. എനിക്ക് കഴിയാലാവും വിധം സഹകരണം നിസ്വാര്തമായി തുടര്‍ന്നും നല്കുമെന്നരിയിക്കട്ടെ.

No comments: