ഓഗസ്റ്റ് ഒന്ന് എന്നത് എനിക്ക് ഇന്നും മനസ്സില്‍ നിന്നും മായാത്ത ദിവസമാണ്. വൈകുന്നേരം എഴരയോടടുത്ത സമയത്ത് എന്റെ ഓഫീസിനടുത്തു ജോലി ചെയ്യുന്ന സയ്യിദ് എന്നയാളാണ് ആ വാര്‍ത്ത " എടാ ആബിദ് , തങ്ങള്‍ മരിച്ചെന്നു കേള്‍ക്കുന്നല്ലോ, ശരിയായിരിക്കുമോ" എന്ന ഉപ ചോദ്യത്തോട് കൂടി എന്നോട് പറഞ്ഞത്. കേട്ടയുടനെ എന്റെ കണ്ണുകളില്‍ ഇരുട്ട് പറന്നു. എന്റെ കാല്‍ ഭൂമിയില്‍ ഉറക്കുന്നില്ല, കേട്ട വാര്‍ത്ത വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ, എന്നാലും അദ്ധേഹത്തെ പോലോത്ത ഒരു വ്യക്തിയെ വ്യാജമായി ആരും "മരിപ്പിക്കല്ലല്ലോ" എന്ന കാര്യം മനസ്സിനെ വല്ലാത്ത പിടിച്ചുലച്ചു. എന്റെ ആ സമയത്തെ അവസ്ഥ കണ്ട ബോസ് എന്നെ പോകാന്‍ അനുവദിച്ചു. പിന്നീട് ദുബായ് കെ എം സി സി യിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. അതിനിടയില്‍ ട്രഫികും വണ്ടികലുമോന്നും എന്റെ കണ്ണില്‍ കണ്ടില്ല. ശിഹാബ് തങ്ങളുടെ മുഖം , അത് മാത്രമായിരുന്നു മനസ്സില്‍ നിറയെ.
KMCC ഓഫീസില്‍ എത്തിയപ്പോഴേക്കും ആള്‍ക്കാര്‍ നിറഞ്ഞിരിക്കുന്നു, പിന്നെയും ആള്‍ക്കാര്‍ വന്നു കൊണ്ടിരിക്കുന്നു. എന്നിട്ടും ഒരു മൊട്ടു സൂചി വീണാല്‍ കേള്ല്‍ക്കാവുന്ന നിശബ്ധത. മിക്കവരും നിര കണ്ണുകളോട് കൂടി ഹാളിലെ വാര്‍ത്ത ചാനലുകളില്‍ കണ്ണും നട്ടിരിക്കുന്നു. പിന്നീട് ഒരു ദുആ. അപ്പോഴേക്കും പലരും നിയന്ത്രണം വിട്ടു അലറിക്കരയുന്ന അവസ്തയിലെക്കെതി. അതില്‍ എന്നെപോലെ പാനക്കാട്ടീക്ക് പോയി ആ മൃതുവാര്‍ന്ന കരങ്ങളില്‍ ചുംബിക്കാന്‍ ഭാഗ്യം ലഭിക്കാത്ത ഒരുപാട് പേരുണ്ട്. പക്ഷെ അവരുടെയെല്ലാം വികാരം ശിഹാബെന്ന ആ ശാന്തി ദൂതന്‍ മാത്രമായിരുന്നു.

എന്താണ് ഇത്തരത്തില്‍ ജനം വിങ്ങിപോട്ടിയതിന്റെ പൊരുള്‍? മറ്റുള്ളവര്‍ ആഹ്വാനം ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തങ്ങള്‍ അത് പ്രവര്‍ത്തിച്ചു കാണിക്കുകയായിരുന്നു. അദ്ദേഹം വാക്ചാരുത്ത കൊണ്ടോ ഗോരഗോരം അലരിക്കൊണ്ടോ കാണികളെ കയ്യിലെടുതില്ല. ഓരോ മലയാളിയുടെയും മനസ്സിന്റെ ഉള്ളില്‍ അദ്ദേഹം ഒരു ഇര്പ്പിടം സ്വന്തമാക്കി. എളിമയുടെയും കരുണയുടെയും പ്രവാചക ചരിത്രം അദ്ദേഹം ജീവിതത്തിലുടനീളം കൊണ്ട് നടന്നു. അതാണ് ശരി. അത് മാത്രമായിരുന്ന്നു ശരി എന്ന് ചരിത്രം പിന്നീട് തങ്കലിപികളാല്‍ എഴുതി.
ആ ഓര്‍മ്മകള്‍ പോലും ഒരു സ്വാന്തനം തന്നെ.

No comments:
Post a Comment